ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തില്‍ ദ്വീപ് നിവാസികള്‍ വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തും. ദ്വീപിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ പൂര്‍ണമായും അടച്ചിടും.അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനര്‍ യുസികെ തങ്ങള്‍ അറിയിച്ചു.