വിപണി ഇന്ന് നഷ്ടത്തോടെ ആരംഭിച്ചു
മുംബൈ: വിപണി ഇന്ന് താഴോട്ടേക്ക്. സെന്‍സെക്‌സ് 85 പോയന്റ് നഷ്ടത്തില്‍ 52,682 ലും നിഫ്റ്റി 23 പോയന്റ് കുറഞ്ഞ് 15,800 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.അതേസമയം കിറ്റെക്‌സിന്റെ് ഓഹരി ഇ്ന്നും വര്‍ധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരി വില പത്ത് ശതമാനം ഉയര്‍ന്ന് 204 രൂപയിലെത്തി.
ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടടത്തില്‍ ആരംഭിച്ചത്.
അതേസമയം എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടിസിഎസ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. മെറ്റല്‍, ഐടി സൂചികകളില്‍ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.