ഓഹരി വിപണിയിൽ നഷ്ടത്തിൽ തുടക്കം
വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം. സെൻസെക്സ് 191.40 പോയിൻറ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 50064.35 ലും നിഫ്റ്റി 48.50 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 14741.50 എന്ന നിലയിലും എത്തി. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്, ആക്സിസ് ബാങ്ക്, എൽടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഓഹരി വിപണിയിൽ ഇന്ന് കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ.
ഒഎൻജിസി, എം ആൻഡ് എം, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. മിഡ്ക്യാപ്പ്, സ്മോൾക്യാപ് സൂചികകളിൽ കാര്യമായ മാറ്റങ്ങളില്ല. ബാങ്ക് നിഫ്റ്റി ഓഹരികൾ ഒരു ശതമാനം കുറഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഫാർമ എന്നീ മേഖലകൾ സമ്മർദ്ദത്തിലായപ്പോൾ ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകൾ നേട്ടമുണ്ടാക്കുന്നുണ്ട്.