വ്യാഴാഴ്ച വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
കേരളം പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവില്‍ കുറവു നേരിട്ടതിനാല്‍ ഉപയോഗം കരുതലോടെ വേണമെന്ന മുന്നറിയിപ്പുമായി കെ എസ് ഇബി. രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.
എന്നിരുന്നാലും, ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് കെ എസ് ഇബി അറിയിക്കുന്നത്. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്സി, ഇലക്ട്രിക് ഓവന്‍, ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക. പീക് അവര്‍ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നല്‍കിയാണ് കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമാക്കുന്നതെന്നും കെ എസ് ഇ ബി പറയുന്നു.