വിപണി നേട്ടത്തോടെ തുടക്കം; നിഫ്റ്റി 17,400 കടന്നു
മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 249 പോയന്റ് ഉയർന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തിൽ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയിൽ നേരിയ കുറവുണ്ടായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
നിഫ്റ്റി മിഡിയയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.5ശതമാനം ഉയർന്നു. റിയാൽറ്റി, ബാങ്ക്, ഫാർമ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6ശതമാനവും ഉയർന്നു.