മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുമ്പോള്‍ നിക്ഷേപകരുടെ അനുമതി സെബി നിര്‍ബന്ധമാക്കി. അതായത്, ഇനി മുതല്‍ എന്തെങ്കിലും കാരണത്താല്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ.
2020 ഏപ്രിലില്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവര്‍ത്തനം മരവിപ്പിച്ച നടപടിയെതുടര്‍ന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്.
ഫ്രാങ്ക്ളിന്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ നിക്ഷേപകര്‍ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രീം കോടതി ഇക്കാര്യ
ഫ്രാങ്ക്ളിന്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ നിക്ഷേപകര്‍ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രീം കോടതി ഇക്കാര്യം
ശരിവെച്ച് ഉത്തരവിടുകയുംചെയ്തു. ഒരു യൂണിറ്റിന് ഒരുവോട്ട് അടിസ്ഥാനത്തില്‍ ഭൂരിപക്ഷം നിക്ഷേപകരുടെയും സമ്മതമുണ്ടെങ്കില്‍മാത്രമെ ഫണ്ടുകളുടെ പ്രവര്‍ത്തനം
മരവിപ്പിക്കുന്നകാര്യത്തില്‍ ഇനി എഎംസികള്‍ക്ക് തീരുമാനമെടുക്കാനാകൂ.