കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ഒരുക്കങ്ങളിലേക്ക്; ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കും
ദില്ലി: 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോ?ഗങ്ങള്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കും. നവംബര്‍ രണ്ടാം വാരം വരെ നീണ്ടുനില്‍ക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണിത്.
2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ച ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സര്‍ക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.