പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്‌കൂള്‍
 



കൊച്ചി: കേരളത്തിലെ ബിസിനസ് സ്‌കൂളുകള്‍ക്കിടയില്‍ മികച്ച നേട്ടങ്ങള്‍ നേടി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്‌കൂള്‍. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്‌കൂള്‍ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ  സി ടി സിയാണ് ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്‌കൂള്‍ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികള്‍ മികച്ച സംരംഭകര്‍ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വര്‍ഷം സ്‌കൂളിലെ  58% ബിരുദധാരികള്‍ക്കും ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരു സ്വകാര്യ ബിസിനസ് സ്‌കൂളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ?9.525 പ്രതിവര്‍ഷം ശമ്പളത്തോടെ തൊഴില്‍ നേടുന്നത് ഇതാദ്യമാണ്. പഠനം പൂര്‍ത്തിയാക്കിയ 42% വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാന്‍ സ്‌കൂളിന് ഈ വര്‍ഷം കഴിഞ്ഞിട്ടുണ്ട്. 

അക്കാദമികവും തൊഴില്‍പരവുമായവികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്നനിലയില്‍ ഐയിമര്‍ ബിസ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബിബിഎ, എം ബി എപ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന  വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media