ന്യൂനമര്‍ദം കൂടുതല്‍ ശക്തിയര്‍ജ്ജിച്ചേക്കും , കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യത
 


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപമാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് കൂടുതല്‍ ശക്തിയര്‍ജിച്ച് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത 2-3 ദിവസം കൂടുതല്‍ പ്രദേശങ്ങളില്‍ മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ആറ് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ?ഗം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media