വായനാദിനത്തിൽ വേറിട്ട കാഴ്ചയായി എട്ടാംക്ലാസുകാരിയുടെ പുസ്തകം ' മഴയോട് മാത്രം' 
 



കോഴിക്കോട്: വായനാദിനത്തില്‍ വേറിട്ട പുസ്തകക്കാഴ്ചയുമായി എട്ടാം ക്ലാസുകാരി മലര്‍.എസ്. കോഴിക്കോട് സെന്റ് ആഞ്ചലാസ് എ.യു.പി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായിരിക്കെ മലര്‍ എഴുതിയ കവിതകളുടെ സമാഹാരം ' മഴയോട് മാത്രം' വായനാദിനത്തില്‍  മലയാളി ഏറ്റുവാങ്ങി.
 മലരിന്റെ കവിതയിലെ മികവ് തിരിച്ചറിഞ്ഞ ്‌സെന്റ് ആഞ്ചലാസ് സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് 'മഴയോട് മാത്രം' പ്രസിദ്ധീകരിച്ചതും പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിച്ചതും.  മലരിപ്പോള്‍ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രശസ്ത എഴുത്തുകാരന്‍ കല്‍പറ്റ നാരായണനാണ്   കവിതാ സമാഹാരത്തിന് അവതാരികയെഴുതിയത്. 

' നേര്‍ത്തൊരു വേദന, ഇലകള്‍ക്കിടയിലൂടെ ഒരിളങ്കാറ്റ് പടരുന്നത് ഈ കവിതകളില്‍ വ്യാപിക്കുന്നു. അതീക്കവിതകള്‍ക്കൊരു വശ്യഭാവം നല്‍കുന്നു. ലോകമെത്ര വലുതായാലും ഹൃദയങ്ങളില്‍ എല്ലാവരും ഒറ്റക്കുതന്നെ...മലരെന്ന കുട്ടിക്കവിയുടെ നിരീക്ഷണവും ഭാവനയും അവള്‍ക്കായി വലിയൊരു വാതിലിവിടെ തുറന്നിടുന്നുണ്ടെന്നും അവതാരികയില്‍ കല്‍പറ്റ നാരായണന്‍ നിരീക്ഷിക്കുന്നു. 20 കവിതകളാണ് പുസ്തകത്തിലുള്ളത്. മഴയും വെയിലും കാറ്റും പ്രകൃതിയും വേദനകളും സന്തോഷങ്ങളുമെല്ലാം നിറഞ്ഞു നില്‍ക്കുന്നുണ്ട് കവിതകളില്‍. ചടങ്ങില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ മേരി ആന്‍ റോ അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപിക ജെസ്സി സിസിറ്റര്‍ ജോവിറ്റ എ.സിക്ക് നല്‍കി പ്രകാശനം നടത്തി. അധ്യാപികമാരായ ബിജുമോള്‍, സ്മിത, അനു എന്നിവര്‍ സസാരിച്ചു. മലര്‍ മറുപടി പ്രസംഗം നടത്തി.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media