തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിയില്‍ ഒടുവില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സര്‍ക്കാര്‍. എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ന്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര മന്ത്രിയാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള തീരുമാനം വരുന്നത്. ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തിയതും നടപടിയെടുക്കുന്നതും.