മത്സരിച്ചേ മതിയാവൂ എന്ന് സുധാകരന്‍;  കെ.സി. വേണുഗേപാലിന്റെ അനുനയ ശ്രമവും ഫലം കണ്ടില്ല
 



ദില്ലി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാന്‍ നേരിട്ടിറങ്ങി കോണ്‍?ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഇന്നലെ രാത്രി ഫ്‌ലാറ്റിലെത്തി ഇരുവരും തമ്മില്‍ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകരുതെന്ന് സുധാകരനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. എന്നാല്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ് സുധാകരന്‍. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാഹുല്‍ ?ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കായി കെ സുധാകരന്‍ ദില്ലിയിലെത്തിയത്. നിരവധി നേതാക്കള്‍ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരന്‍ അയവില്ലാതെ തുടരുകയാണ്. സുധാകരന്റെ നിലപാടില്‍ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. 

അതേസമയം, കെ സുധാകരന്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരില്‍ പരസ്യമായി തെരുവിലിറങ്ങി ഒരു കൂട്ടം അണികള്‍. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയില്‍ നടത്തിയത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തിലും നിറയെ സുധാകരന്‍ അനുകൂല ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്.

'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്‌ലക്‌സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂര്‍ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കേണ്ട എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ പുറത്തുവന്ന കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കണ്ണൂര്‍ സീറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല. സുധാകരനെ പോലെ അടൂര്‍ പ്രകാശും മത്സരിക്കാന്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media