പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനം: യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായ സന്ദേശം നല്‍കണം; പ്രധാനമന്ത്രി
 



ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നല്‍കണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയില്‍ സംസാരിച്ചു. രാജ്യസഭയില്‍ നാളെ നരേന്ദ്രമോദി സംസാരിക്കും.

മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികള്‍ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലില്‍ വലിയൊരു ഭാഗം ഈ മേഖലയില്‍ നിന്നാണ്. ഒരു കോടി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാര്‍ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നല്‍കണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലര്‍ക്ക് ജീവന്‍ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്. ഇന്ത്യന്‍ എംബസികള്‍ അവിടെയുള്ള പൗരന്മാര്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. സംഘര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാര്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തില്‍ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എല്‍പിജി ഇറക്കുമതി ചെയ്യുന്നതാണ്. എല്‍പിജിയുടെ ഗാര്‍ഹിക ഉപയോഗത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളില്‍ നിന്നാണ് ഊര്‍ജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍ ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി. കൂടുതല്‍ വിതരണക്കാരുമായി സമ്പര്‍ക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയില്‍ കൂടുതല്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എഥനോള്‍ ഉത്പാദനം കൂട്ടിയത് ഇപ്പോള്‍ പ്രയോജനപ്പെടുന്നു. നാലരക്കോടി ബാരല്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു. റെയില്‍വേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയില്‍ ഇതിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media