സഹകരണ ബാങ്കുകളെ വരുതിക്കു  കൊണ്ടുവരാന്‍ 
ധന മൂലധന ശക്തികളുടെ ശ്രമം: സി. രവീന്ദ്രനാഥ്



കോഴിക്കോട്:  ആഗോള ധന മൂലധന ശക്തികള്‍ സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് മുന്‍ വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്ര നാഥ്.   സഹകരണ വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ഇരിങ്ങല്‍ ക്രാഫ്്റ്റ് വില്ലെജില്‍ 'സാമ്പത്തിക ഉള്‍പ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹിക മാധ്യമങ്ങളും -സഹകരണ പ്രസ്ഥാനങ്ങളിലൂടെ' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 
 
ബാങ്കുകള്‍ ദേശസാത്കരിച്ചതിന്റെ ലക്ഷ്യം ഗ്രാമീണ മേഖലയിലെയും കാര്‍ഷിക മേഖലയിലെയും ജനങ്ങളുടെ ഉന്നമനം മുന്‍നിര്‍ത്തിയായിരുന്നു. നല്‍കുന്ന വായ്പയില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ തൂക്കം നല്‍കാനും ദേശസാത്ക്കരിക്കപ്പെട്ട സമയത്ത് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു വഴി പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ തത്വത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ അകന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി ലോണ്‍ നല്‍കുന്ന അവര്‍ കര്‍ഷകരെ മറന്നു തുടങ്ങിയിരിക്കുന്നു. ഷെയര്‍മാര്‍ക്കറ്റും, ഊഹകച്ചവടവുമായി മുന്നേറുന്ന ധന മൂലധന ശക്തികളുടെ പിടിയിലാണവര്‍. അവര്‍ക്ക്   പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ താത്പര്യമില്ല. സഹകരണ പ്രസ്ഥാനങ്ങളെയും തങ്ങളുടെ വരുതിക്കു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അവര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ ഇതിനായി നിരന്തരം ശ്രമിക്കുന്നു. 

ജനകീയ സാമ്പത്തിക പ്രസ്ഥാനമാണ് സഹകരണ മേഖല. സാമ്പത്തിക വളര്‍ച്ച എന്നാല്‍ വെറും പണം കൈകാര്യം ചെയ്യല്‍ മാത്രമല്ല. അത്തരം   സ്ഥാപനങ്ങളായി സഹകരണ ബാങ്കുകള്‍ മാറരുത്. പ്രാദേശക ഭരണ കൂടങ്ങളുമായി കൈകോര്‍ത്ത് നാടിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി പോരാടാന്‍ സഹകരണ ബാങ്കുകള്‍ക്കാവണം.  നടപ്പാക്കുന്ന ജനോപകാരപ്രദമായ പ്രവൃത്തികള്‍ സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളിലേക്കെത്തിക്കണം. സഹകണ മേഖല നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും നാടിന്റെയും ഓരോ പൗരന്റെയും ആവശ്യമാണെന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാക്കാനാവണം. ദേശീയ സമ്പദ് വ്യവസ്ഥ ലക്ഷ്യം വച്ചാവണം സഹകരണമേഖലയുടെ ഇനിയങ്ങോട്ടുള്ള പ്രയാണമെന്നും രപവീന്ദ്ര നാഥ് പറഞ്ഞു. 
 
സെമിനാറില്‍ ഐസിഎം കണ്ണൂര്‍ പ്രിന്‍സിപ്പല്‍ എം.വി. ശശികുമാര്‍ മോഡറേറ്ററായിരുന്നു. കുരുവട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. സുബ്രഹ്‌മണ്യന്‍, ദിനേശ് ബീഡ് സഹകരണ സംഘം ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു. എന്‍എംഡിസി ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ തുടങ്ങിയവരും പങ്കെടുത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media