ദില്ലി:ഇന്ത്യയില്‍ കുറ്റകൃത്യം ചെയ്ത ശേഷം അതിര്‍ത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാന്‍ പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ആരെങ്കിലും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ നടത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യ അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അന്യരാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല.ഇതാണ് ഇന്ത്യയുടെ സ്വഭാവം.എന്നാല്‍, ആരെങ്കിലും ഇന്ത്യയെ തുടരെ പ്രകോപിപ്പിച്ചാലോ ഇവിടെ വന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താലോ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.