മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ച് സുപ്രിംകോടതി ജഡ്ജി; സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി ജയില്‍ മോചിതനായി.
ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി ജയില്‍ മോചിതനായി. സുപ്രിംകോടതി ജഡ്ജിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഫറൂഖിയുടെ മോചനം.
സുപ്രിംകോടതി ജഡ്ജി മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ച് ഫറൂഖിയുടെ മോചനം ഉറപ്പാക്കി. ജാമ്യ ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഫറൂഖിയുടെ മോചനം 36 മണിക്കൂര്‍ വൈകിയതോടെ വെബ്‌സൈറ്റിലെ ഉത്തരവ് നോക്കി മോചിപ്പിക്കണമെന്ന് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ് ജാമ്യം നടപ്പിലാക്കാന്‍ ജഡ്ജി നേരിട്ട് ഇടപെട്ടതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
സ്റ്റാന്‍ഡപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയില്‍ മുനവര്‍ ഫാറൂഖി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.