വിവരങ്ങള്‍ പുതുക്കിക്കോളൂ; ഇല്ലെങ്കില്‍
ജൂലൈക്ക് ശേഷം ഓഹരി ഇടപാട് നടത്താനാവില്ല
ഓഹരി വിപണനത്തിനുള്ള ഡീമാറ്റ്, ട്രേഡിംഗ് എക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന വിവരങ്ങള്‍ പുതുക്കി നല്‍കണം. അല്ലെങ്കില്‍ ജൂലൈ 31ന് ശേഷം ഓഹരി വ്യാപാരങ്ങള്‍ നടത്താനാവില്ല. മൊബൈല്‍ നമ്പര്‍, ഈ-മെയില്‍ ഐഡി, വിലാസം, പാന്‍, വരുമാനം എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങള്‍ പുതുക്കാന്‍ ഓണ്‍ലൈനില്‍ സംവിധാനമുണ്ട്. ഇതു സംബന്ധിച്ച് ഓഹരി ബ്രോക്കിംഗ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകള്‍ക്ക് ഇ -മെയില്‍ അയച്ചിട്ടുണ്ട്.
വിവരങ്ങള്‍ നല്‍കുമ്പോള്‍ വരുമാനം പ്രത്യേകം അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നല്‍കിയിട്ടുള്ളത്. ഒരു ലക്ഷത്തിന് താഴെ, ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ, അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ, 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ, 25 ലക്ഷത്തിനു മുകളില്‍ എന്നിങ്ങനെയാണ് സ്ലാബുകള്‍.