ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ
കത്തിക്കില്ല; കാര്‍ണിവല്‍ പേരിന് മാത്രം
കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ തുടര്‍ന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കല്‍ ഇക്കുറിയുണ്ടാകില്ല. കാര്‍ണിവല്‍ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതില്‍ മാത്രമേ നടത്തൂ.പുതുവത്സരത്തിന് കേരളം മുഴുവന്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്താറുണ്ട്. ലക്ഷണങ്ങളാണ് ഡിസംബര്‍ 31 ന് അര്‍ധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ ഇവിടെ തടിച്ച് കൂടിയിരുന്നത്