പെണ്‍ പ്രതിമാ പ്രസംഗത്തില്‍ തെറ്റില്ല; അത് സ്ത്രീ വിരുദ്ധമല്ല: അലന്‍സിയര്‍
 



തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അലന്‍സിയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയറിന്റെ വിശദീകരണം. 

ഇന്നലെയാണ്, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയത് . പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ആയിരുന്നു അലന്‍സിയറുടെ പ്രസ്താവന. സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള അലന്‍സിയറുടെ പ്രതികരണം വിവാദത്തിന് കാരണമായിരുന്നു. 

നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നാല്‍ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തും. അലന്‍സിയര്‍ പറഞ്ഞതിങ്ങനെയായിരുന്നു. 

അതിനിടെ, അലന്‍സിയര്‍ക്കെതിരെ അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തി. പ്രത്യേക ജൂറി പരാമര്‍ശ പുരസ്‌കാരം വാങ്ങിയ ശേഷമുള്ള അലന്‍സിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media