കൊവിഡ് വ്യാപനം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി


കൊച്ചി:കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാള്‍ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നത് അലട്ടുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.

കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media