കോഴിക്കോട്: അമേരിക്കയിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് കോഴിക്കോട് വെള്ളിപറമ്പിലെ സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ അവസരമൊരുക്കുന്നു. രാജ്യത്തെ പത്ത് മികച്ച സക്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയ സംഭാവന സ്‌കൂള്‍ അമേരിക്കയിലെ മിഷിഗണ്‍ കോളേജ് അലയന്‍സുമായി (എംസിഎ) ചേര്‍ന്ന് കരാറൊപ്പുവെച്ചു. സദ്ഭാവന സ്‌കൂളില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കി അമേരിക്കന്‍ സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന നിശ്ചിത ക്രെഡിറ്റ് പോയിന്റ് നേടുന്നവര്‍ക്ക് അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഏതെങ്കിലുമൊന്നില്‍ രണ്ടാം വര്‍ഷ ബിരുദത്തിന് നേരിട്ട് പ്രവേശനം നേടാം. ഇതിലൂടെ അമേരിക്കയില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന് പഠിക്കുന്നതിന്റെ ഭീമമായ സാമ്പത്തിക ചിലവ് പൂര്‍ണമായി ലാഭിക്കാമെന്ന് സദ്ഭാവന ഗ്രൂപ്പ് സിഇഒ ഡോ.കെ.ഇ.ഹാരിഷ്, മാനെജിംഗ് ഡയറക്ടര്‍ ആമിറലി തയ്യില്‍, ഡയറക്ടര്‍ അഡ്വ. രഘുനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസിനു ശേഷം അമേരിക്കയില്‍ നേരിട്ട് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നത്.
കരാര്‍ ഒപ്പിട്ടതോടെ 14 സര്‍വകലാശാലകളുമായാണ് സഭാവന സ്‌കൂള്‍ അക്കാദമിക് പങ്കാളിയാവുന്നത്. അമേരിക്കയില്‍ ഒന്നാം വര്‍ഷം പഠിക്കുന്നതിന് തുല്യമായി ഇവിടെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ തോതില്‍ ചെലവ് കുറയുന്നു. ഒന്‍പതാം ക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പ്രവേശനം നേടാം. അടുത്ത വര്‍ഷം (2024)മുതല്‍ സംഭാവന സ്‌കൂളില്‍ ഇത് പ്രകാരമുള്ള അഡ്മിഷന്‍ ആരംഭിക്കും. അമേരിക്കയിലെ അഡ്രിയന്‍ കോളേജ് ആല്‍ബിയന്‍ കോളേജ്, അല്‍മ കോളേജ് ആന്‍ഡ്രൂസ് സര്‍വകലാശാല,അക്വീനാസ് കോളേജ്,കാല്‍വിന്‍ സര്‍വകലാശാല ഡ്രെട്രിയറ്റ് മെഴ്‌സി ഹില്‍സ് ഡെയില്‍ കോളേജ്, ഹോപ് കോളേജ്, മഡോണ സര്‍വകലാശാല, ഒലിവറ്റ് കോളേജ്, കലമാസു കോളേജ്, സിയന്ന ഹൈറ്റ്‌സ് സര്‍വകലാശാല, സ്പ്രിങ് ആര്‍ബര്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഉന്നത പഠനം നടത്താന്‍ കഴിയുക.