കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. 925 പോയന്റുമായി കണ്ണൂര്‍, പാലക്കാടും ഒപ്പത്തിനൊപ്പം. പത്താം തവണയും പാലക്കാട് ഗുരുകുലം സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.