കൊച്ചി : സ്വപ്നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് പ്രതി വിജേഷ് പിളള. ഹാജരാകാന്‍ തനിക്ക് കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കര്‍ണാടക കെ ആര്‍ പുര പൊലീസാണ് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാന്‍ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ പൊലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കും.