പൊതുമേഖല ബാങ്കുകള്‍ക്കായി ഈസി 4.O പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍


2021 / 22 വര്‍ഷത്തേക്കായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കായി ഈസി 4.O എന്ന നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍. ഇത് സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി അറിയിച്ചു. പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ബാങ്കുകളുടെ പ്രതിവര്‍ഷ സാമ്പത്തീക പ്രകടനവും യോഗത്തില്‍ വിലയിരുത്തി.

എല്ലാ ബാങ്കുകള്‍ക്കും എക്സ്പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സികളുമായും ഇന്‍ഡസ്ട്രി, കൊമേഴ്സ് ബോഡികളുമായും സമ്പര്‍ക്കം പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എക്സ്പോട്ടേഴ്സിന്റെ ആവശ്യങ്ങള്‍ യാഥാസമയം അഭിമുഖീകരിക്കുവാന്‍ അതിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ നാഷണല്‍ അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പ്രോഗ്രാമിന് വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കും മന്ത്രി മറുപടി നല്‍കി. 2008ല്‍ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മോണിറ്റൈസ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് വേണ്ടി തയ്യാറാക്കിയ മോണി്മിറ്റൈസേഷന്‍ പ്ലാന്‍ രാഹുല്‍ ഗാന്ധി തകര്‍ക്കാതിരുന്നത് എന്ന് നിര്‍മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

റവന്യൂ സെക്രട്ടറി തരുണ്‍ ബജാജും പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിദേശ പ്ലാറ്റ്ഫോമുകളിലെ കമ്പനികളുടെ നേരിട്ടുള്ള ലിസ്റ്റിംഗ് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന ധാരാളം കമ്പനികള്‍ക്ക് ഏറെ ഫണ്ടിംഗ് ആവശ്യമായി വരുന്നുണ്ട്. അത് സുഗമാക്കേണ്ടതുണ്ട്. ഇതിനായി ബാങ്കുകള്‍ സാങ്കേതിക വിദ്യയുടെ നേട്ടം പ്രയോജനപ്പെടുത്തണം. ഫിന്‍ടെക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കിഴക്കന്‍ പ്രദേശങ്ങളില്‍ കുന്നുകൂടുന്ന CASA നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രെഡിറ്റ് ഫ്ളോ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. വിപണിയിലേക്കെത്തുവാനും ഫണ്ട് കണ്ടെത്തുവാനും അവ പര്യാപ്തമാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

തന്ത്രപരമായ മേഖലകളില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ബാങ്കുകളും സാമ്പത്തിക സേവനങ്ങളും തന്ത്രപരമായ മേഖലകളായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ചുരുങ്ങിയ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ ലയിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് ആലോചനകളിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ഇന്ധന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ച് ഇരിക്കേണ്ടിവരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media