കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ നീട്ടി;
മാര്‍ച്ച് 17 മുതല്‍ 20വരെ
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ മാര്‍ച്ചിലേക്ക് മാറ്റി. മാര്‍ച്ച 17 മുതല്‍ 20വരെ കോഴിക്കോട് ബീച്ചില്‍ കെഎല്‍എഫ് ആറാമത് എഡിഷന്‍ നടക്കും. ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോടു ബീച്ചില്‍ നടത്താനിരുന്ന കെഎല്‍എഫ് ആറാമത് എഡിഷന്‍ ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചതെന്ന് കെഎല്‍എഫ് ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡിസി അറിയിച്ചു.
കോവിഡ് വ്യാപനം ജനുവരിയോടെ ഉയര്‍ന്ന് ഫെബ്രുവരി പകുതിയോടെ കുറയുമെന്നാണ് വിലയിരുത്തല്‍. അതിനാലാണ് പൂര്‍ണ പങ്കാളിത്തത്തോടെ മാര്‍ച്ചിലേക്ക് ഫെസ്റ്റ് നീട്ടാന്‍ തീരുമാനിച്ചതെന്നും രവി ഡിസി പറഞ്ഞു.