കുട്ടികളില്‍ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം:കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്കായി ഒരുങ്ങുന്നത് മികച്ച സംവിധാങ്ങളാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മലയോര മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടവര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനും വാടകയ്ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേബിള്‍ വലിക്കാനാകാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നും ആദിവാസി കോളനികളില്‍ കേബിള്‍ വലിക്കുന്നതിന് പണം ഇടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരാഴ്ചയ്ക്കിടെ കൊവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി വിജയകരമായി മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി . നൂറുദിന കര്‍മ പരിപാടിയുടെ അവലോകന യോഗം ഇന്ന് ചേര്‍ന്നു. വിവിധ വകപ്പുകള്‍ നൂറുദിന പരിപാടിയില്‍ പൂര്‍ത്തീകരിക്കാതെ കണ്ടത് 171 പദ്ധതികളാണ്. സെപ്തംബര്‍ 19നാണ് നൂറുദിന പരിപാടികള്‍ അവസാനിക്കേണ്ടത്. 171 പദ്ധതികളില്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 101 എണ്ണമാണുള്ളത്. 63 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.