ചിരിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ പങ്കുവച്ച് ആരോഗ്യവാനെന്ന് സ്മിനു സിജോ
നടന്‍ ശ്രീനിവാസന്റെ പുഞ്ചിരിയെ പ്രേക്ഷകര്‍ക്കു മുന്നില്‍ കാഴ്ച വയ്ക്കുകയാണ് നടി സ്മിനു സിജോ. അസുഖ പര്‍വ്വം താണ്ടി ശ്രീനിവാസന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണെന്നും സ്മിനു ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് പറയുന്നു. ശ്രീനിവാസനെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു സ്മിനു.
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കൂടിയാണ് ഈ ഫോട്ടോ പങ്കുവെയ്ക്കുന്നതെന്ന് സ്മിനു സിജോ കുറിച്ചു.