പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 25 പൈസയാണ് ഉയര്‍ന്നത്. രണ്ടു ദിവസം കൊണ്ട് ലിറ്ററിന് 50 പൈസ വര്‍ധിച്ചു. കേരളത്തില്‍ (തിരുവനന്തപുരം) ഒരു ലിറ്റര്‍ പെട്രോളിന് 87.23 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 81.26 രൂപയും. കൊച്ചിയില്‍ പെട്രോളിന് 85.34 രൂപയാണ് വില. ഡീസലിന് 79.46 രൂപയും. കോഴിക്കോട് 85.70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 79.83 രൂപയും.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 85.20 രൂപയാണ് വില. ഡീസലിന് 75.38 രൂപയാണ് വില. മുംബൈയില്‍ പെട്രോള്‍ വില 90 രൂപയും കടന്ന് കുതിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 91.80 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 82.13 രൂപയും.