കേരളത്തില്‍ സ്വര്‍ണവില കൂടി : സ്വര്‍ണം പവന് 36,640 രൂപ.
ഇന്ന് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 36,640 രൂപ രേഖപ്പെടുത്തി. 4,580 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില; വിലവര്‍ധനവ് 15 രൂപ. ഈ മാസം ജനുവരി 16, 17, 18 തീയതികളിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വില കുറിച്ചത്. ഈ ദിവസങ്ങളില്‍ പവന് 36,400 രൂപയായിരുന്നു വില. ഇതേസമയം ജനുവരി 5, 6 തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപ വരെ വില കൂടുന്നതും വിപണി കണ്ടിരുന്നു.
ആഭ്യന്തര വിപണിയില്‍ പത്തു ഗ്രാം സ്വര്‍ണത്തിന് 48,749 രൂപയാണ് രേഖപ്പെടുത്തുന്നത്. വെള്ളി കിലോയ്ക്ക് 68,639 രൂപയും.