കെജ്രിവാളിന് കൊവിഡ്, എയിംസിലെ 50 ഡോക്ടര്‍മാര്‍
പോസിറ്റീവ്, ദില്ലിയില്‍ കേസുകള്‍ കൂടുന്നു
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കെജ്രിവാള്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.അതേസമയം ദില്ലി എയിംസ് ആശുപത്രിയിലെ 50 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടര്‍മാര്‍ക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ അധികൃതര്‍.