ലാഭം ഇരട്ടിയാക്കി പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി)
പാദവാർഷിക ലാഭം ഇരട്ടിയാക്കി പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) മാർച്ച് 31 അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 349.77 കോടിയാണ് അറ്റാദായമായി ബാങ്ക് നേടിയത്. കഴിഞ്ഞ വർഷം മുമ്പ് ഇതേ കാലയളവിൽ 143.79 കോടിയായിരുന്നു അറ്റാദായം.
2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മൊത്തം വരുമാനം 6,073.80 കോടി രൂപയായി ഉയർന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 5,484.06 കോടി രൂപയായിരുന്നെന്ന് റെഗുലേറ്ററി ഫയലിംഗിൽ ഐഒബി അറിയിച്ചു. അറ്റനിഷ്‌ക്രിയ ആസ്തി (നെറ്റ് എൻപിഎ)5.44 ശതമാനത്തിൽ നിന്ന് (6,602.80 കോടി) 3.58 ശതമാനമായി (, 4,577.59 കോടി) കുറഞ്ഞു.2021-22 ലെ മൂലധന പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും പബ്ലിക് ഓഫർ / റൈറ്റ്സ് ഇഷ്യുവിനെ പിന്തുടർന്ന് പരമാവധി 125 കോടി ഓഹരികൾ വരെ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.
2020-21 കാലയളവിൽ ബാങ്ക് അറ്റാദായം 831.47 കോടി രൂപയാണ്. 2019-20 ൽ 8,527.40 കോടി രൂപയുടെ നഷ്ടമുണ്ടായത്. ബാങ്കിന്‍റെ മൊത്തം വരുമാനം 22,525 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 20,766 കോടി രൂപയായിരുന്നു.നിഷ്ക്രിയ ആസ്തി 14, 78 ശതമാനത്തിൽ നിന്ന് 11.69 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി മൂല്യത്തിലും പുരോഗതി ഉണ്ടായി.