സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ ഹരിത കോടതിയിലേക്ക്
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതൃത്വത്തില്‍ ആലോചന. നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. എം.എസ്.എഫ്. നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്.