ശബരിമല വെര്‍ച്വല്‍ ക്യൂ; ഹര്‍ജികള്‍
ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി നിര്‍ദ്ദേശ പ്രകാരം ആരംഭിച്ച സ്പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. മിക്ക സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലും കാര്യമായ പ്രതികരണമില്ലെന്നാണ് ദേവസ്വം അറിയിച്ചിട്ടുള്ളത്.
മലബാര്‍ മേഖലയിലെ തീര്‍ത്ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനായി കേന്ദ്രമൊരുക്കുന്നതിനാവശ്യമായ പരിശീലന മടക്കം നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.