ബുര്‍ജ് ഖലീഫയില്‍ പൂക്കളുടെ വസന്തം തീര്‍ത്ത് ബിസ്‌ഡെസ്‌ക്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ബിസ്‌ഡെസ്‌ക് ഒരുക്കിയ പൂക്കള്‍ കൊണ്ടുള്ള ദൃശ്യവിസ്മയം ശ്രദ്ധ നേടി. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ബത്തുക്കമ്മ (ഫ്‌ളവര്‍ ഫെസ്റ്റിവല്‍) ഫെസ്റ്റിവലില്‍ ഇത്തവണ സംഘാടകര്‍ എ ആര്‍ റഹ്‌മാന്റെ സംഗീതത്തിന് അനുസൃതമായാണ് ദൃശ്യ വിസ്മയം ഒരുക്കിയത്. അതേസമയം ഓസ്‌കാര്‍ ജേതാവ് കൂടിയായ എആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ഒരു ഗാനം പൂര്‍ണമായും ബുര്‍ജ് ഖലീഫയില്‍ ഇതാദ്യമായാണ് അവതരിപ്പിച്ചത്.
പ്രമുഖ ഇന്ത്യന്‍ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഗൗതം വാസുദേവാണ് ഗാനം സംവിധാനം ചെയ്തത്. ഗാനത്തിന് പൂര്‍ണമായും പൂക്കളുടെ പ്രമേയത്തിലാണ് ഗ്രാഫിക് വിഷ്വല്‍ ഷോ ഒരുക്കിയത്. മലയാളിയാ റഫീസ് റഹ്‌മത്തുള്ളയുടെ കീഴിലുള്ള ബിസ്‌ഡെസ്‌ക് കമ്പനിയാണ് ഗ്ലോബല്‍ ലോഞ്ച് ഇവന്റ് കണ്ടെക്ട് ചെയ്തത്. ഇവന്റിന്റെ വിജയത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.