'വ്യൂ ഒണ്‍സ്' പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ അണ് വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒണ്‍സ്. ഇത്തരത്തില്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാര്‍ മെസ്സേജ് ആക്കാനും സാധിക്കില്ല.
ഫോട്ടോയും ചിത്രങ്ങളും ഫോണ്‍ ഗാലറിയില്‍ സേവ് ആകില്ലെന്ന് വാട്‌സ്ആപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
പുതിയ ഫീച്ചര്‍ ഈയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.