ലക്ഷദ്വീപ് ജനതയെശ്വാസം മുട്ടിക്കരുത്: പ്രിഥിരാജ്


കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമെന്ന് പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചു. ''കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി എനിക്കറിയാവുന്നവരും അറിയാത്തവരുമായ പലരും ദ്വീപില്‍ നിന്ന് എന്നെ ബന്ധപ്പെടുന്നു.ഹതാശരായാണ് അവര്‍ സംസാരിക്കുന്നത്. എന്തെങ്കിലും ചെയ്യണം എന്നവര്‍ ആവശ്യപ്പെടുന്നു. ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല.

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവരുമ്പോള്‍ അത് ആ ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം''-അദ്ദേഹം കുറിച്ചു. ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media