പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ  'ഫാഷന്‍ റെയ്‌സ്' കോഴിക്കോട്ട്
 


കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ ഫാഷന്‍ ഷോയ്ക്കായി കോഴിക്കോട് ഒരുങ്ങുന്നു. പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഫാഷന്‍ റെയ്‌സ് '  മെയ് മാസത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ച് നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഷോയില്‍ രണ്ടായിരം പേര്‍ പങ്കെടുക്കും. 'ഫാഷന്‍ റെയ്‌സി'ന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ, ബീന ഫിലിപ്പ് നിര്‍വഹിച്ചു.

 ഫാഷന്‍ഷോയുടെ പതിവ് സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി എല്ലാ മേഖലളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം എന്ന പ്രത്യേകത കൂടി ഫാഷന്‍ റെയ്‌സിനുണ്ട്.  ഭിന്നശേഷിക്കാരെന്നോ ഓട്ടിസം ബാധിച്ചവരെന്നോ വേര്‍തിരിവിന്റെ വേദിയാകേണ്ടവയല്ല ഫാഷന്‍ റാംപുകള്‍. അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്ത്പിടിച്ചു ഒരു പുതിയ ഫാഷന്‍ സങ്കല്പം സൃഷ്ടിക്കാനുള്ള വലിയ ഉദ്യമമാണ് പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍സ് നടത്തുന്നത് പ്രായ ഭേദമന്യേ ഏവര്‍ക്കും ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാഷന്‍ ഷോ കൊറിയോഗ്രാഫേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക റാമ്പ് വാക് പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.  പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.prasobhkailas.com/news-events/fashion-rsay എന്ന വെബ്‌സൈറ്റ്  വഴി റജിസ്റ്റര്‍ ചെയ്യാം.  fashionrays@pk-ph.com   ഇമെയില്‍ വഴിയും   +919061100555 +919895842944 എന്നീ നമ്പറുകളിലേക്ക് വിളിച്ചും വാട്‌സ് ആപ്പ് വഴിയും വിവരങ്ങള്‍ അറിയാം. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media