തൃശ്ശൂര്‍ മെഡിക്കല്‍ കൊളേജില്‍ കൊവിഡ് വ്യാപനം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
തൃശ്ശൂര്‍:തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 75 വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികള്‍ക്കും രോഗബാധ കണ്ടെത്തി. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫി ഹൗസ് അടച്ചു.