കോഴിക്കോട്: ലോകമെങ്ങുമുള്ള മനുഷ്യന്‍ ഇന്ന് നേരിടുന്ന അനേകം പ്രശ്‌നങ്ങളിലൊന്നാണ് മനുഷ്യ മൃഗ സംഘര്‍ഷം. മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട് ഈ സംഘര്‍ഷത്തിന്. പക്ഷേ, ഇന്നും ഈ സംഘര്‍ഷത്തിന് ഒരു പ്രായോഗിക പരിഹാരം കാണാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ കടുവയും ആനയും പുലികളും ജനവാസമേഖലയിലേക്ക് ഇറങ്ങി മനുഷ്യരെ വരെ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു. കാടിന്റെ വിസ്തൃതി കുറഞ്ഞെന്നും കാട്ടില്‍ ഇര കുറഞ്ഞെന്നും പറഞ്ഞ് വനംവകുപ്പ് വന്യജീവി അക്രമണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കണക്കുകളില്‍ വനവിസ്തൃതി വര്‍ദ്ധിച്ചിട്ടേ ഉള്ളെന്നും കാണാം. കേരളത്തില്‍ മാത്രമല്ല, അങ്ങ് ഉത്തര്‍പ്രദേശിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങള്‍.