കോവിഡ്: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
 


 സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കൂടതല്‍ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കൂ. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും.

എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ നാലിലൊന്ന് ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളില്‍ പെട്രോളിംഗ്, സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ കര്‍ശനമാക്കും. മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രണ്ട് ശതമാനത്തോളം വര്‍ധനവാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയിലെ 10.4ശരാശരിയില്‍ നിന്നാണ് 12 ശതമാനത്തിലേക്ക് കടന്നത്. ജൂണ്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. മൊത്തം കേസുകളില്‍ പ്രതിവാരം 14 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായും, വരും ആഴ്ചകളില്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media