മുംബൈ: മൂന്നുവര്‍ഷത്തിനിടെ ഇതാദ്യമായി യുഎസ് ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഓഹരി സൂചികകള്‍ കുതിച്ചു. നിരക്കുയര്‍ത്തല്‍ നേരത്തെതന്നെ പ്രതീക്ഷിച്ചതിനാല്‍ അനുകൂലമായാണ് വിപണി പ്രതികരിച്ചത്. സെന്‍സെക്സ് 819 പോയന്റ് നേട്ടത്തില്‍ 57,636ലും നിഫ്റ്റി 227 പോയന്റ് ഉയര്‍ന്ന് 17,203ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്സി, അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്സ് ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ഐടി, ബാങ്ക്, ഓട്ടോ ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 1.5ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം