സ്വർണവിലയിൽ വർധനവ് ; 440 രൂപ കൂടി 


കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 440 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 

നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുത്തനെ കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയർന്നു. മൂന്നു ദിവസമാണ് ഈ വില തുടർന്നത്. തുടർന്ന് 35,000ൽ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു. പിന്നീട് രണ്ട് ദിവസമായി കുറവുണ്ടായിരുന്നു. പിന്നാലെയാണ് ഇന്നത്തെ വർധനവ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media