സെന്‍സെക്സില്‍ 296 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍
മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകളില്‍ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. സെന്‍സെക്സ് 296 പോയന്റ് ഉയര്‍ന്ന് 57,227ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 17042ലുമണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, ഐഒസി, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.5ശതമാനത്തിലേറെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.