റസ്റ്റൊറന്റ്, ബ്യൂട്ടി പാര്‍ലര്‍, വിനോദ സഞ്ചാര മേഖലകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ 15,000 കോടിയുടെ പാക്കെജ്
കോവിഡ് വ്യാപാനം കാരണം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 15,000 കോടിയുടെ പദ്ധതി പ്രപഖ്യാപിച്ചു. ടൂറിസം, റസ്റ്റൊറന്റ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയ്ക്ക് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഈ മേഖലയില്‍ പണലഭ്യത ഉറപ്പാക്കാന്‍ 2022 മാര്‍ച്ച് 31 വരെയാണ് വായ്പ അനുവദിക്കുക.
പ്ദ്ധതി പ്രകാരം ഹോട്ടലുകള്‍, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യോമയാനം തുടങ്ങിയ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക് ഷോപ്പുകള്‍, റെന്റ് എ കാര്‍ സേവന ദാതാക്കള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടി പാര്‍ലര്‍, സലൂണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കുമായിരിക്കും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകള്‍ക്ക് മൂന്നു വര്‍ഷക്കാലയളവില്‍ റിപ്പോ നിരക്കായ നാലു ശതമാനത്തില്‍ ആര്‍ബിഐ പണം ലഭ്യമാക്കും