ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ വില്‍പ്പനയില്‍ വര്‍ധനവ്



ദില്ലി: രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് ചിപ്പ് പ്രതിസന്ധിക്കിടയിലും  മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ മാസത്തില്‍ മൊത്തം 33,925 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ടാറ്റയുടെ കാര്‍ വില്‍പ്പനയില്‍ വര്‍ഷാവര്‍ഷം 44 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ മാസാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും വന്‍ വര്‍ധനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ കാറുകളുടെ വില്‍പ്പനയില്‍ ക്രമാനുഗതമായ വര്‍ധന കാണാം. ടാറ്റയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പനയും ഒക്ടോബറില്‍ മാസാടിസ്ഥാനത്തില്‍ വര്‍ധിച്ചു.  ഒക്ടോബറില്‍ ടാറ്റ വില്‍പ്പന നടത്തിയത് 33,925 കാറുകളാണ്, ഇതില്‍ 1586 എണ്ണം ഇലക്ട്രിക് കാറുകളാണ്. ഇതിന് മുമ്പ് സെപ്തംബര്‍ മാസത്തില്‍ ടാറ്റയുടെ 1087 ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചിരുന്നു. 

അതേസമയം, 2021 സെപ്റ്റംബറില്‍ ടാറ്റയുടെ മൊത്തം 25,730 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം 23,617 കാറുകള്‍ വില്‍പ്പന നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. വര്‍ഷം തോറും, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഒക്ടോബറില്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. 2020 ഒക്ടോബറില്‍ മൊത്തം 422 ഇലക്ട്രിക് കാറുകള്‍ ടാറ്റ വിറ്റപ്പോള്‍ 2021 ഒക്ടോബറില്‍ ടാറ്റ ഇലക്ട്രിക് വിറ്റത് 1586 കാറുകളാണ്. ടാറ്റ നെക്സോണ്‍ ഇലക്ട്രിക്കിന്റെ വില്‍പ്പന തുടര്‍ച്ചയായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ടാറ്റയുടെ പുതിയ കാര്‍ പഞ്ചിന്റെ ( Tata Punch)  ബുക്കിംഗ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലഭിച്ചതായി കമ്പനി പറയുന്നു. ടാറ്റ പഞ്ച് ഇവി നിലവില്‍ കണ്‍സെപ്റ്റ് ഘട്ടത്തിലാണ്, അതിനര്‍ത്ഥം എല്ലാം ശരിയായാല്‍, വരും ദിവസങ്ങളില്‍ നിരവധി ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം, രാജ്യത്തെ ഏറ്റവും വലിയ കാര്‍ വില്‍പന കമ്പനിയായ മാരുതി സുസുക്കിയുടെയും ഹ്യുണ്ടായിയുടെയും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.   മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഒക്ടോബറില്‍ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ 35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media