വഖഫ് മതസ്ഥാപനം; നിയമന അധികാരം
ബോര്‍ഡിനാണ്; ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: വഖഫ് മതസ്ഥാപനമെന്ന് കെഎന്‍എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. നിയമന അധികാരം ബോര്‍ഡിനാണ്. ശമ്പളം നല്‍കുന്നത് വിശ്വാസികളാണ്. സര്‍ക്കാര്‍ ഇടപെടല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ കെഎന്‍എം നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍ മടവൂര്‍.
അതേസമയം വഖഫ് നിയമനത്തിനെതിരെ സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് കോഴിക്കോട്ട് വഖഫ് സമ്മേളനം സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. വഖഫ് നിയമനം പി എസ്സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്റേതാണ് തീരുമാനം.