തുടര്‍ച്ചയായ അഞ്ചാം മാസവും ജിഎസ്ടി വൻവർദ്ധനവ്.
കൊവിഡിനെ തുടര്‍ന്ന് ഉള്ള ജിഎസ്ടി വരുമാനം ഗണ്യമായി വര്‍ധിച്ചെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടിയോളം ജിഎസ്ടി വരവ് ഉണ്ടായെന്നും 2020 ഒക്ടോബര്‍ മുതല്‍ ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ഇത് വ്യക്തമാക്കുന്നത് ..
സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ കൊവിഡിനെ മറികടന്ന് നല്ല വരുമാനം തന്നെ പലയിടത്തും ഉണ്ടായി. ഈ അഞ്ച് മാസ കാലഘട്ടത്തിലെ ജിഎസ്ടി വരുമാനം അതിന് മുമ്പുള്ള ഇതേ കാലയളവിനേക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. വി ഷേപ്പ് സാമ്പത്തിക മുന്നേറ്റമാണ് മൂന്നാം പാദത്തില്‍ ഉണ്ടാവാന്‍ പോകുന്നത്. ജിഡിപി നിരക്കുകള്‍ മെച്ചപ്പെടുന്നുണ്ടെന്നും താക്കൂര്‍ വ്യക്തമാക്കി. 2018നും 2020നും ഇടയില്‍ ജിഎസ്ടി വരവ് ചെറിയ തോതിലാണ് വളര്‍ച്ച നേടിയത്. 2017ല്‍ 7,40650 കോടിയാണ് ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിച്ചത്. 2019ല്‍ 11,77368 കോടിയും 2020ല്‍ 12,221116 കോടിയായും വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും ഒരു മാസം കൂടി ബാക്കിയിരിക്കെ ഫെബ്രുവരി വരെ 10,12903 കോടിയാണ് ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുകളില്‍ പോകുമെന്ന് വ്യക്തമാണ്. ഇ-വേ ബില്ലിലൂടെയും കേന്ദ്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് ഘടന വലിയ പ്രതിസന്ധിയിലായ വര്‍ഷം കൂടിയായിരുന്നു. 24.4 ശതമാനത്തിന്റെ സമ്പദ് ഘടനാ ചുരുക്കമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ജിഡിപി ചുരുങ്ങുന്ന അവസ്ഥയുണ്ടായി. ഒക്ടോബര്‍ മുതലാണ് ഇത് വളര്‍ച്ച നേടിയത്. 0.4 ശതമാനമായിരുന്നു വളര്‍ച്ച. വായ്പാ മൊറട്ടോറിയവും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമെല്ലാം ഈ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.