ദില്ലി:മോദി സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ ?ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുല്‍ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ല എന്നുമാണ് പ്രിയങ്ക ട്വിറ്ററിലൂടെ കുറിച്ചത്.