ഉത്സവകാല ഓഫര്‍; ലോണ്‍ പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍, വമ്പിച്ച ഓഫറുമായി എസ്ബിഐ



ഉത്സവകാല ഓഫറുകളുടെ ഭാഗമായി വായ്പാ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട് ചില ബാങ്കുകള്‍. ബാങ്കുകളുടെ വിവിധ ഓഫറുകള്‍ അറിയാം.

വായ്പാ പലിശ നിരക്കുകള്‍ ഇപ്പോള്‍ താരതമ്യേന കുറഞ്ഞ നിരക്കിലാണ്. ഭവന വായ്പ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ്. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് സാമ്പത്തിക സ്ഥിതിയും പണലഭ്യതയും ഒക്കെ ക്രമേണ തിരിച്ചെത്തി തുടങ്ങിയിരിക്കുകയാണ്. കൊവിഡ് കാലത്ത് ലോണ്‍ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. ബിസിനസ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വായ്പാ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കുറച്ചിരിക്കുകയാണ് ഇപ്പോള്‍. വിവിധ ബാങ്കുകളുടെ ഉത്സവകാല ഓഫറുകളും മാറ്റം വരുത്തിയ പലിശ നിരക്കുകളും അറിയാം.

എത്ര പരിധി വരെയുള്ള തുകയിലെയും ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറച്ചിരിക്കുകയാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പാ തുക പരിഗണിക്കാതെ 6.7 ശതമാനം നിരക്കിലാണ് ഉത്സവകാല ഓഫറുകളുടെ ഭാഗമായി ഭവന വായ്പകള്‍ നല്‍കുന്നത്. ഇതാദ്യമായാണ് ഇത്തരം ഒരു ഓഫര്‍ ബാങ്ക് പ്രഖ്യാപിക്കുന്നത് എന്നാണ് സൂചന. ഉയര്‍ന്ന തുകയിലുള്ള ഭവന വായ്പകള്‍ക്കും കുറഞ്ഞ പലിശ നല്‍കിയാല്‍ മതി എന്നതാണ് പ്രധാന നേട്ടം. ഉദാഹരണത്തിന്

75 ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുക്കുന്നയാള്‍ക്ക് 7.15 ശതമാനം ആണ് പലിശ നല്‍കേണ്ടതെങ്കില്‍ ഓഫറില്‍ 6.7 ശതമാനം നിരക്കില്‍ ലോണ്‍ എടുക്കാം.. 45 ബേസിസ് പോയിന്റുകളുടെ വ്യത്യാസമാണ് മൊത്തം പലിശ നിരക്കില്‍ ലഭിക്കുക. 30 വര്‍ഷ കാലാവധിയിലെ 75 ലക്ഷം രൂപയാണ് ലോണ്‍ എങ്കില്‍ എട്ടു വര്‍ഷക്കാലത്തോളം പലിശ ലാഭിക്കാന്‍ ഓഫര്‍ സഹായകരമാകും.

ലോണുകളുടെ പ്രോസസ്സിങ് ചാര്‍ജിലും എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി ഭവന വായ്പ പലിശ നിരക്കിലും ഇളവുകള്‍ നല്‍കും. നേരത്തെ ശമ്പള വരുമാനക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഭവനവായ്പയുടെ പലിശ നിരക്ക് വ്യത്യസ്തമായിരുന്നു. ശമ്പള വരുമാനക്കാര്‍ അല്ലാത്തവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വന്നിരുന്നു. ഇപ്പോള്‍, ഭവന വായ്പാ വായ്പയെടുക്കുന്നവരില്‍ നിന്ന് തൊഴിലിന്റെ അടിസ്ഥാനത്തില്‍ സ്ഥിര വരുമാനം കണക്കാക്കി അധി പലിശ ഈടാക്കുന്നില്ല. ഇത് ശമ്പളവരമാനക്കാരല്ലാവരുടെ വായ്പളില്‍ 15 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തും.

മറ്റ് ബാങ്കുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഹോം ലോണുകള്‍ക്കും കുറഞ്ഞ പലിശ നിരക്ക് ബാധകമാകും . പ്രത്യേക വായ്പാ നിരക്ക് എല്ലാനഗരങ്ങളിലും ലഭ്യമാകും-. ബജറ്റ് വീടുകള്‍ക്ക് ലഭ്യമായിരുന്ന മുന്‍കാല ഇളവുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഇളവുകള്‍ക്ക് ചെറു നഗരങ്ങള്‍, മെട്രോ നഗരങ്ങള്‍ എന്നിങ്ങനെ വ്യത്യാസം ഉണ്ടാകില്ല. വായ്പ എടുത്തിട്ടുള്ള നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനമാണ് എസ്ബിഐ ഉത്സവകാല ഓഫറുകളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവകാല ഓഫറുകള്‍ക്ക് മുന്നോടിയായി കോട്ടക് മഹീന്ദ്ര ബാങ്കും ഹോം ലോണ്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നായ 6.5 ശതമാനം നിരക്കിലാണ് ബാങ്ക് ലോണ്‍ അനുവദിക്കുക. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തിയാകും ഓഫറുകളോടെ വായ്പ ലഭിക്കുക. എസ്ബിഐ ഹോം ലോണിനും ഇത് ബാധകമാണ്.

പുതിയ ഹോം ലോണുകള്‍ക്കും ലോണ്‍ ട്രാന്‍സ്ഫറുകള്‍ക്കും ഈ നിരക്കില്‍ മുതല്‍ ലോണ്‍ ലഭ്യമാണ്, ഇത് ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്ക് ഗുണകരമാകും. പ്രത്യേക നിരക്ക് എല്ലാ വായ്പാ തുകകളിലുമുള്ള ലോണിനും ലഭ്യമാണ്. സെപ്റ്റംബര്‍ 10 നും നവംബര്‍ എട്ടിനും നും ഇടയില്‍ ലോണ്‍ എടുക്കുന്നവര്‍ക്കാണ് ഓഫര്‍.

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും ലോണുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട് എല്ലാ വായ്പാകള്‍ക്കും റീട്ടെയില്‍ വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ, ബാങ്ക് ഓഫ് ബറോഡ ഉത്സവകാല സീസണില്‍ കാര്‍, ഭവന വായ്പകളില്‍ 25 ബേസിസ് പോയിന്റുകളുടെ ഇളവാണ് വരുത്തിയിരിക്കുന്നത്.. ഇത് ഭവനവായ്പകള്‍ 6.7 ശതമാനം നിരക്കില്‍ വാഹന വായ്പകള്‍ ശതമാനം നിരക്കിലും ലഭിക്കാന്‍ സഹായകരമാകും. ബാങ്ക് ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media