ജില്ലാ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു 



കോഴിക്കോട്: ജില്ലാ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. മെന്‍സ് സിങ്കിള്‍സ് വിഭാഗത്തില്‍ ഡേവിസ് മാര്‍ട്ടിന്‍ വിജയിച്ചു. ഷാമില്‍ ടി.സി റണ്ണറപ്പായി. മെന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ അദീപ് സലീം - റിഷാന്‍ എം. ഷിറാസ് ടീം വിജയികളായി. ഡേവിസ് മാര്‍ട്ടിന്‍ -വിഷോബ് എന്‍.കെ ടീമാണ് റണ്ണറപ്പ്.
മറ്റ് കാറ്റഗറികളും വിജയികളും റണ്ണറപ്പും യഥാക്രമം:   വുമണ്‍സ് സിങ്കിള്‍: അലീന സജീവന്‍ .കെ., മേഘ്‌ന ആര്‍. നമ്പ്യാര്‍. വുമണ്‍സ് ഡബിള്‍സ്:  ലക്ഷ്മി - മേഘ്‌ന, അല്‍ക്ക സ്വേത്‌ലാന - റോസ് ടോണി, മിക്‌സഡ് ഡബിള്‍സ്: വിഷ്ണു.ഡി - മേഘ്‌ന,  ശാനില്‍ ടി.സി - ദേവിക, 

അണ്ടര്‍ 14 ബോയ്‌സ്: അദര്‍ശ് അനില്‍, മുഹമ്മദ് അനീഖ്, അണ്ടര്‍ 14 ബോയ്‌സ് ഡബിള്‍സ്: കഹാന്‍ സമ്പത്ത് - അഭിരാം വിജയ്, ആദര്‍ശ് അനില്‍ - ആര്യന്‍,  അണ്ടര്‍ 14 ഗേള്‍സ് സിങ്കിള്‍സ് : അല്‍ക്ക് സ്വേത്‌ലാന, ആബിദ.വി, അണ്ടര്‍ 16 ബോയ്‌സ് സിങ്കിള്‍: ഫാബില്‍ ഹുസൈന്‍, ആദര്‍ശ്് അനില്‍, അണ്ടര്‍ 16 ബോയ്‌സ് ഡബിള്‍:  ഫാബില്‍ ഹുസൈന്‍ - ആദര്‍ശ് അനില്‍, മുഹമ്മദ് ഷീസ് - ഫെര്‍ദി മുഹമ്മദ്. അണ്ടര്‍ 18 ബോയ്‌സ് സിങ്കിള്‍: തമീം അഷറഫ്, നൗറൂസ്, അണ്ടര്‍ 18 ബോയ്‌സ് ഡബിള്‍:  തമീം അഷറഫ് - നൗറൂസ്, നജില്‍ - ഹബീബ് റഹ്‌മാന്‍, അണ്ടര്‍ 18 ഗേള്‍സ് സിങ്കിള്‍സ്:  നിധാല, ദിയ എ.കെ,  അണ്ടര്‍ 18 ഗേള്‍സ് ഡബിള്‍സ്: ഷഹല - റാണ, നിധാല - ദിയ എ.കെ. 

സമാപന ചങ്ങില്‍ കോഴിക്കോട് ജില്ലാ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ.എ. സലാം ആവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി എ.എം. അബ്ദുള്‍ വഹാബ്, വൈസ് പ്രസിഡന്റ് പി.ഒ മുസ്തഫ, ട്രഷറര്‍ അഹമ്മദ് കുട്ടി എന്നിവര്‍  സംബന്ധിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media